കൈ കാറിൽ കുടുക്കി വലിച്ചിഴച്ചു;  ദില്ലി വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം, ഡ്രൈവർ അറസ്റ്റിൽ

ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിനെതിരെ അതിക്രമം. കൈ കാറിൽ കുടുക്കി വലിച്ചിഴച്ചെന്നാണ് പരാതി.ദില്ലി  എയിംസിന് സമീപത്തുവച്ചായിരുന്നു അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട്  കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെയായിരുന്നു സംഭവം.

ദില്ലിയിലെ  സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പരിശോധന നടത്താനെത്തിയപ്പോഴായിരുന്നു സംഭവം. ദില്ലി എയിംസ് ആശുപത്രിയുടെ രണ്ടാം നമ്പര്‍ ഗേറ്റിന് സമീപത്തുനില്‍ക്കുകായിരുന്നു സ്വാതി മലിവാളും മറ്റുള്ളവരും. ഈ സമയത്ത് ഒരു കാര്‍ വന്ന് അവര്‍ക്ക് സമീപം നിർത്തുകയും  തുടര്‍ന്ന് മോശമായി പെരുമാറുകയും കാറില്‍ കയറാന്‍  ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്വാതി മലിവാളും ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. കാറിന്റെ ഡോറില്‍ കൈവച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവര്‍ പെട്ടന്ന് ഗ്ലാസ് അടയ്ക്കുകയും ഇവരുടെ കൈ കാറിനകത്ത് കുരുങ്ങുകയുമായിരുന്നു. ഇതറിഞ്ഞിട്ടും ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. പത്ത്  മീറ്ററോളം കാര്‍ ഇവരെ വലിച്ചിഴച്ചതായും പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News