കൂടത്തായി റോയ് വധക്കേസ്; അടുത്തമാസം വീണ്ടും പരിഗണിക്കും

കൂടത്തായി റോയ് വധ കേസ് കോടതി അടുത്തമാസം 4ന് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് പരിഗണിച്ച എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി കേസ് ഫെബ്രുവരി 4ലേക്ക് മാറ്റിവക്കുകയായിരുന്നു. സാക്ഷിവിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

കോടതിമാറ്റണമെന്ന് ചീഫ് ജസ്റ്റിസിന് ഒന്നാം പ്രതി ജോളി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അഡ്വ ആളൂര്‍ ബോധിപ്പിച്ചു. വിടുതല്‍ ഹരജി തളളിയതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിഭാഗംബോധിപ്പിച്ചു.  രണ്ടും മൂന്നും പ്രതികളോട് സംസാരിക്കാള്‍ അനുവാദം വേണമെന്നും ജോളി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News