സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥ കാരണം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 50 കോടിയുടെ ധനസഹായം
നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 15 തൊഴില്‍ ദിനങ്ങളാണ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടത്. ഒരു തൊഴില്‍ ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് 1,66,756 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് ലഭിക്കുക.
ഇതിനുമുമ്പ് ടൗട്ടെ ചുഴലിക്കാറ്റിന്റെ സമയത്തും ഇത്തരത്തില്‍ 1200 രൂപ വീതം നഷ്ടപരിഹാര സഹായധനം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here