29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി ബിടെക് വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയില്‍

29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 20 വയസായ ബിടെക് വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയില്‍. നാളെ തന്നെ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ദില്ലി എയിംസിനോട് വിദ്യാര്‍ത്ഥിനിയുടെ ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി നിര്‍ദേശിച്ചു.

പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയാകാത്ത വിധം ഗര്‍ഭചിദ്രം നടത്താനാകുമോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ സഹായിക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിനെയും ചുമതലപ്പെടുത്തി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News