നയപ്രഖ്യാപനത്തിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

നയപ്രഖ്യാപനത്തിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. ഈ മാസം 23ന് നയപ്രഖ്യാപനത്തോടെയാകും ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക.

കെ വി തോമസിനെ ദില്ലിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം. 5 തവണ ലോക്‌സഭാഗം, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളില്‍ മന്ത്രി എന്നീ പദവികള്‍ കെ വി തോമസ് വഹിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തിങ്കളാഴ്ചയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.  ഇനി ഗവര്‍ണറുടെ അനുമതിക്കായി നയപ്രഖ്യാപനം രാജ്ഭവനിലേക്കയക്കും. ഫെബ്രുവരി 3 നാണ് ബജറ്റ് അതരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News