പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ‘നന്‍പകല്‍ നേരത്ത് മയക്കം’

ലോകമെമ്പാടുമുള്ള 600-ഓളം തിയേറ്ററുകളില്‍ നന്‍പകല്‍ നേരത്ത് മയക്കം റിലീസ് ചെയ്തു. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്. മമ്മൂട്ടി അഭിനയവിസ്മയം കാഴ്ച്ചവെച്ച സിനിമയെന്ന് പടം കണ്ടിറങ്ങിയവര്‍ പ്രതികരിച്ചു.

ചിത്രത്തിലെ നായികമാരായ രമ്യാ പാണ്ഡ്യനും, രമ്യ സുവിയും, നടന്‍ വിപിന്‍ ആറ്റ്ലിയും പത്മ തിയേറ്ററില്‍ ആദ്യ ഷോ കാണാനെത്തിയിരുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്ന് താരങ്ങള്‍ പ്രതികരിച്ചു.

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം. വയലാര്‍ അവാര്‍ഡ് ജേതാവ് എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പഴനിയില്‍ ചിത്രീകരിച്ച സിനിമയില്‍ അശോകന്‍, രമ്യാ പാണ്ഡ്യന്‍, എന്നിവര്‍ക്കു പുറമെ നിരവധി തമിഴ്താരങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് വലിയ വരവേല്‍പ്പ് ലഭിച്ചിരുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News