ലൈംഗികാരോപണം; ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് രാജിവെച്ചേക്കും

ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണത്തില്‍ ബി ജെ പി എം പിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് രാജിവെച്ചേക്കും. അയോധ്യയില്‍ വച്ച് നടക്കുന്ന യോഗത്തില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് രാജിവച്ചേക്കുമെന്നാണ് സൂചന. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടിവ് യോഗം അടുത്ത ഞായറാഴ്ച നടക്കാനിരിക്കെയാണ് തീരുമാനം.

ലൈംഗിക ചൂഷണമടക്കമുള്ള ഗുരുതര ആരോപണങ്ങളുയര്‍ത്തി ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയതോടെ പ്രതികരണവുമായി ബ്രിജ് ഭൂഷണ്‍ സിങ് രംഗത്തെത്തിയിരുന്നു. കായിക താരങ്ങളുയര്‍ത്തിയ ലൈംഗിക ആരോപണങ്ങളടക്കം നിഷേധിച്ചുകൊണ്ടാണ് ബ്രിജ് ഭൂഷണ്‍ സിങ് രംഗത്തെത്തിയത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതം എന്ന് പറഞ്ഞ ബ്രിജ് ഭൂഷണ്‍ ഇക്കാര്യം സത്യമെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ബജ് രംഗ് പൂനിയ, വിനേഷ് ഫോഗറ്റ്, സാക്ഷി മാലിക് എന്നിവര്‍ കായിക മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജന്തര്‍ മന്തറില്‍ തിരിച്ചെത്തി. റസ്ലിംങ്ങ് ഫെഡറേഷനെതിരായ ലൈംഗിക ചൂഷണമടക്കമുള്ള ഗുരുതരാരോപണങ്ങളില്‍ താരങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്. ബി ജെ പി എം പിയും ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണും പരിശീലകരടക്കമുള്ളവരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള ആരോപണങ്ങളുയര്‍ത്തി ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്, വിനേഷ് ഫോഗത്, ബജരംഗ് പുനിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റസ്ലിംഗ് താരങ്ങള്‍ രംഗത്തെത്തിയത്.

ഫെഡറേഷന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഫെഡറേഷന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായെന്നും താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വനിതാ കായിക താരങ്ങള്‍ ചൂഷണം നേരിട്ടു എന്ന് പറഞ്ഞ വിനേഷ് ഫോഗത്, പരിശീലന ക്യാമ്പില്‍ പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്നും വിവരിച്ചു. ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണും പരിശീലകരുമടക്കമുള്ളവര്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അവര്‍ പറഞ്ഞു. ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗ് ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബി ജെ പി എം പിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News