ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമമാണ് വാട്‌സാപ്പ്. അതിന്റെ ഭാഗമായി സമീപകാലത്തായി വാട്‌സാആപ്പില്‍ നിരവധി മാറ്റങ്ങളും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ഉപയോഗിക്കുന്ന വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ ഉപഭോക്താക്കളെ വാട്‌സാപ്പിലേക്ക് അടുപ്പിക്കാനായി നടത്തിയ അപ്‌ഡേഷനുകളെല്ലാം വാട്‌സാപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. ഏറ്റവും ഒടുവിലായി വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ (2.23.2.8) വോയിസ് സ്റ്റാറ്റസ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ശബ്ദസന്ദേശങ്ങള്‍ സ്റ്റാറ്റസായി ഇടാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പക്കുമെന്ന് കമ്പനി ഏതാനും ആഴ്ച മുമ്പ് അറിയിച്ചിരുന്നു. ചാറ്റില്‍ ശബ്ദസന്ദേശങ്ങള്‍ അയക്കുമ്പോള്‍ കാണുന്ന തരത്തില്‍ തന്നെയാണ് സ്റ്റാറ്റസിലും എന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത് വന്നിരുന്നു.
നിലവില്‍ വീഡിയോ ഫയല്‍ സ്റ്റാറ്റസായി ഇടുന്നത്‌പോലെ 30 സെക്കന്റ ദൈര്‍ഘ്യമാണ് ശബ്ദസന്ദേശമായും ഒരു സ്റ്റാറ്റസിലേക്ക് മാറ്റാന്‍ കഴിയുക എന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇത് സാധാരണ വേര്‍ഷനില്‍ എപ്പോഴാകും ലഭ്യമാകുക എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here