നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി എന്ന റെക്കോർഡിനുടമയായ ലുസൈൽ റാൻഡൻ അന്തരിച്ചു. നൂറ്റിപ്പതിനെട്ടാം വയസിലായിരുന്നു അന്ത്യം. എന്നാൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന റെക്കോർന്ന് ജപ്പാന്റെ കാനെ ടനാക്ക എന്ന വ്യക്തിക്കായിരുന്നു. നൂറ്റിപ്പത്തൊമ്പതാം വയസ്സിലായിരുന്നു കാനെ ടനാക്ക അന്തരിച്ചത്.
സിസ്റ്റർ ആൻഡ്രെ എന്നറിയപ്പെടുന്ന ലുസൈൽ റാൻഡൻ രണ്ട് ലോകമഹായുദ്ധങ്ങൾക്കും സാക്ഷിയായ അപൂർവ്വ വ്യക്തികളിലൊരാളാണ്. 1904ൽ ജനിച്ച ലുസൈൽ 1918 ലെ സ്പാഷിന് ഫ്‌ളൂ അതിജീവിച്ചു.2021 ൽ ലുസൈലിന് കൊവിഡ് ബാധിച്ചിരുന്നുവെങ്കിലും അതിനെയും അവർ അതിജീവിച്ചു.
പത്തൊമ്പതാം വയസ്സിൽ കത്തോലിക്ക സഭയിൽ ചേർന്ന ലുസൈൽ റാൻഡൻ ഇരുപത്തിയേഴാം വയസിൽ ശേഷം മഠത്തിൽ ചേർന്നു. അധ്യാപികയായും, സർക്കാർ സംവിധാനത്തിലും സേവനം അനുഷ്ടിച്ച ലൂസൈൽ രണ്ടാം ലോകയുദ്ധത്തിൽ അനാഥരാക്കപ്പെട്ട കുട്ടികളെ സംരക്ഷിച്ചുകൊണ്ടായിരുന്നു ആ തുരസേവനത്തിലേക്ക് എത്തിയത്. പിന്നീട് 28 വർഷക്കാലം അനാഥരെയും നിരാലംബരെയും പരിചരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here