ലൈംഗീകാരോപണത്തിൽ ബ്രിജ് ദൂഷൺ രാജിവെക്കും വരെ സമരം തുടരും;ചർച്ചയിൽ തൃപ്തരല്ല: ഗുസ്തി താരങ്ങൾ

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് സമരം ചെയ്യുന്ന കായിക താരങ്ങൾ.കായികമന്ത്രാലയവുമായി നടന്ന ചർച്ചക്ക് ശേഷമാണ് ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ചർച്ചയിൽ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല.ചില ഉറപ്പുകൾ മാത്രം നൽകുന്നതല്ലാതെ നടപടിയെക്കുറിച്ച് ഒരു തീരുമാനവും ചർച്ചയിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല എന്ന് ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പുനിയ മാധ്യമളോട് പറഞ്ഞു.ബ്രിജ് ഭൂഷണ്‍ ശരണ്‍ കേസ് എടുക്കണം എന്നതുൾപ്പെടെയുള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു.ഇതുവരെ പരാതിയിൽ കൃത്യമായ നടപടിയില്ല. വനിതാ തരങ്ങൾക്കെതിരായ അതിക്രമം തെളിയിക്കാൻ സാധിക്കും.നടപടികൾ ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും പുനിയ വ്യക്തമാക്കി.

തങ്ങൾക്ക് പ്രധാനമന്ത്രിയിൽ വിശ്വാസമുള്ളതിനാൽ നിയമപരമായ വഴി സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ പോരാട്ടം സർക്കാരിനെതിരെയല്ല ഫെഡറേഷനോടാണെന്നും കായിക മന്ത്രാലയത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷം ഏഷ്യന്‍ ഗെയിംസ്- കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട് പറഞ്ഞു.ഇത് ആത്മാഭിമാനത്തിനായുള്ള പോരാട്ടമാണ്.കേരളത്തിൽ നിന്നും പെൺകുട്ടികൾ തന്നെ ഫോണിൽ വിളിച്ചു കാര്യങ്ങൾ വിനേഷ് ഫോഗട്ട് കൂട്ടിച്ചേർത്തു.

അതേ സമയം ജനുവരി 22ന് യുപിയിലെ അയോദ്ധ്യയിൽ വച്ച് ഗുസ്തി ഫെഡറേഷന്റെ വാർഷിക യോഗവും എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേരുന്നുണ്ട്. ഈ യോഗത്തിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗ് രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്.

ദേശീയ ക്യാമ്പുകളിൽ വെച്ച് പരിശീലകനും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ഉൾപ്പെടെയുള്ളവർ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് താരങ്ങൾ ദില്ലിയിലെ ജന്തർമന്തറിൽ പ്രതിഷേധം തുടരുന്നത്.കഴിഞ്ഞ 12 വർഷക്കാലമായി ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനായി തുടരുന്ന ബ്രിജ് ഭൂഷൺ യുപിയിൽനിന്ന് ആറുതവണ ബിജെപി ടിക്കറ്റിൽ എംപിയായ വ്യക്തിയാണ്. ബാബരി മസ്ജിദ് കേസിൽ കുറ്റാരോപിതനുമായിരുന്നു ബ്രിജ് ഭൂഷൺ. എന്നാൽ പിന്നീട് കോടതി കേസിൽ എംപിയെ കുറ്റവിമുക്തനാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here