വിമാനത്തില്‍ അതിക്രമം; പ്രതി ശങ്കര്‍ മിശ്രയ്ക്ക് നാല് മാസം യാത്രാവിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ

വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ മദ്യലഹരിയില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ ശങ്കര്‍ മിശ്രയ്ക്ക് നാല് മാസം എയര്‍ ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രസ്തുത കേസില്‍ ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹി പോലീസ് ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യന്‍ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റാണ് ശങ്കര്‍ മിശ്ര. സംഭവത്തെ തുടര്‍ന്ന് അന്താരഷ്ട്ര ധനകാര്യസേവന കമ്പനിയായ ‘വെല്‍സ് ഫോര്‍ഗോ’ ശങ്കര്‍ മിശ്രയെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News