മര്യാദയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്, തരൂർ തന്നെ അവഗണിക്കുന്നു; കെ സുധാകരൻ

ശശി തരൂർ തന്നെ അവഗണിക്കുന്നുവെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഫോണിലൂടെ പോലും താനുമായി ബന്ധപ്പെടുന്നില്ലെന്നാണ് ആരോപണം. ദില്ലിയിൽ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരൻ്റെ പരാതി പറച്ചിൽ.

മര്യാദയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്നാണ് കെ സുധാകരന്റെ ആരോപണം. പല ഘട്ടങ്ങളിലും തരൂരിന്റെ ഒപ്പം നിന്നയാളാണ് താന്‍. ആ തന്നെ ഫോണില്‍ വിളിക്കാന്‍ പോലും തരൂര്‍ തയ്യാറാവുന്നില്ല എന്നും സുധാകരന്‍ ആരോപിക്കുന്നു. പാര്‍ട്ടിയുമായി ആലോചിച്ചുവേണം കാര്യങ്ങള്‍ ചെയ്യാനെന്ന് നേരത്തേ തരൂരിനോട് കോണ്‍ഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. എന്നാൽ ഒരു കാര്യവും പാര്‍ട്ടിയുമായി കൂടിയാലോചിക്കുന്നില്ല. സ്വന്തമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രീതിയിലേക്ക് ശശി തരൂര്‍ മാറിയെന്നും പാർട്ടി അധ്യക്ഷന്റെ ആരോപണം.

അതേസമയം, വിമർശനവും പ്രതികരണവും പാർട്ടിക്കുള്ളിൽ മതിയെന്നാണ് കോൺഗ്രസിൻ്റെ നിലവിലെ നയം. ശശി തരൂരിനെ ഉന്നംവച്ചായിരുന്നു നേതാക്കൾ ഏകാഭിപ്രായം മുന്നോട്ടുവച്ചത്. എന്നാൽ ഇപ്പോഴും കെപിസിസി അധ്യക്ഷനടക്കം ശശി തരൂരിനെതിരെ പരസ്യവിമർശനവുമായി രംഗത്തുണ്ട് എന്നാണ് ആക്ഷേപം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News