ജി എസ് ടി വകുപ്പ് പുനഃസംഘടന; നിര്‍ണായക ചുവടുവെപ്പെന്ന് മുഖ്യമന്ത്രി

ജി എസ് ടി വകുപ്പിന്റെ പുനഃസംഘടന സംസ്ഥാനത്തിനെ സംബന്ധിച്ച് നിര്‍ണായക ചുവടുവെപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നികുതി പിരിവ് കാര്യക്ഷമമാക്കുന്നത് വഴി സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ സാധിക്കും. ജി എസ് ടി കൗണ്‍സില്‍ വിലക്കയറ്റത്തിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തിയ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി എസ് ടി സമഗ്ര പുനഃസംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രസര്‍ക്കാരിനാണ് ഭൂരിപക്ഷം. കേന്ദ്രം ഏകപക്ഷീയമായി തീരുമാനം എടുക്കുന്നു. അതിനാലാണ് ജി എസ് ടി കൗണ്‍സില്‍ പുനഃസംഘടിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തില്‍ നികുതി പിരിക്കുന്നില്ല എന്ന് ചില സ്ഥാപിത താല്‍പര്യക്കാര്‍ പ്രചരിപ്പിക്കുന്നു. അതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു. 2023 ജനുവരി 10 മുതല്‍ പുനഃസംഘടന നടപ്പായതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. രാജ്യത്താദ്യമായാണ് നികുതി ഭരണസംവിധാനം ഇത്തരത്തില്‍ സമഗ്രമായി പുനഃസംഘടിപ്പിക്കപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News