ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് നേരിട്ട് പങ്ക്; ബിബിസി ഡോക്യുമെൻ്ററിക്കെതിരെ കേന്ദ്ര സർക്കാർ

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കി ബിബിസി. മോദിക്കും വംശഹത്യയ്ക്കൽപങ്കുണ്ടെന്നാണ് ഡോക്യുമെന്‍ററി വ്യക്തമാക്കുന്നത്. 2002 ൽ അരങ്ങേറിയ ഗുജറാത്ത് വംശഹത്യയില്‍ ബ്രിട്ടീഷ് രഹസ്യരേഖകൾ പുറത്തുവിട്ടുകൊണ്ടാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി പ്രധാനമന്ത്രിയുടെ പങ്ക് ചൂണ്ടിക്കാട്ടുന്നത്. ബിബിസി ആരംഭിച്ച ഡോക്യുമെന്‍ററി പരമ്പരയുടെ ആദ്യ ഭാഗമാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ പുറത്തിറക്കിയത്. പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്ന ഡോക്യുമെന്‍ററി പ്രത്യേക കെളൊണിയൽ അജണ്ടയുടെ ഭാഗമാണെന്നും അത് വളരെയധികം മുൻവിധിയോടെയുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇന്ത്യയിൽ പ്രദർശിപ്പിക്കാത്ത ഈ ഡോക്യുമെന്‍ററി അപകീർത്തിപ്പെടുത്തുക ലക്ഷ്യമിട്ടുള്ളതാണിത്. മുൻവിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയൽ മാനസികാവസ്ഥയും ഡോക്യുമെൻ്ററിയിലൂടെ വ്യക്തമാക്കുന്നുണ്ട് എന്നും വിദേശകാര്യ മന്ത്രാലയംചൂണ്ടിക്കാട്ടി. ഈ ഒരു ആഖ്യാനം പ്രചരിപ്പിക്കുന്ന ആളുകളുടെയും ഏജൻസികളുടെയും താൽപര്യങ്ങളുമാണ് ഡോക്യുമെൻ്ററിയിൽ പ്രതിഫലിക്കുന്നത്. ഡോക്യുമെൻ്ററിയുടെ ലക്ഷ്യത്തെക്കുറിച്ചുംറിച്ചും അതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോൾ അത്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ചൊവ്വാഴ്ച്ചയാണ് ഈ ഡോക്യുമെന്ററി ബിബിസി റിലീസ് ചെയ്തത്. എന്നാൽ ഡോക്യുമെന്ററി യുട്യൂബ് ബുധനാഴ്ച്ച നീക്കം ചെയ്തിട്ടുണ്ട്.
അയോധ്യയില്‍ നിന്ന് മടങ്ങിയ കര്‍സേവകര്‍ യാത്രക്കാരായിരുന്ന ട്രെയിന്‍ ബോഗി ഗോധ്ര സ്‌റ്റേഷനില്‍ വെച്ച് തീപിടിക്കുകയും നിരവധി ആളുകൾ മരിക്കുകയും ചെയ്തു. മുസ്ലിംകളാണ് ഇത് ചെയ്തത് എന്ന് ആരോപിച്ചാണ് ഗുജറാത്തിൽ വംശഹത്യ അരങ്ങേറിയത്. 2002 ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമായി അരങ്ങേറിയ വംശഹത്യ അരങ്ങേറിയ വംശഹത്യയിൽ 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടതായാണ് സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്.

എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെക്കാൾ ഭീകരമായ അക്രമമാണ് ഗുജറാത്തിൽ നടന്നത്. മുസ്ലിം സ്ത്രീകൾ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെട്ടു. ഹിന്ദു മേഖലകളിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമിട്ടത്. കലാപത്തിൽ വിശ്വഹിന്ദു പരിഷത്തിന് വലിയ പങ്കുണ്ടെന്നും ഡോക്യുമെൻ്ററി ചൂണ്ടിക്കാട്ടുന്നു.

അക്രമികള്‍ക്ക് ശിക്ഷയുണ്ടാകില്ല എന്ന പൊതുബോധമാണ് അതിക്രൂരമായ വംശഹത്യയിലേക്ക് നയിച്ചത്. അന്ന് തന്നെ ഈ ആരോപണങ്ങള്‍ ശക്തമായിരുന്നു. ഇങ്ങനൊരു പൊതുബോധത്തിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി കാരണക്കാരനായിരുന്നുവെന്ന് ബ്രിട്ടീഷ് അന്വേഷണ സംഘം പറഞ്ഞതായി ഡോക്യുമെന്ററിയിലുണ്ട്ഗുജറാത്ത് വംശഹത്യയെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങൾ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. ഇതിലെ വിവരങ്ങളാണ് തങ്ങൾ പുറത്തുവിടുന്നതെന്ന് ബിബിസി അവകാശപ്പെടുന്നു. ബ്രിട്ടീഷ് സർക്കാറിലെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നവർ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. മുസ്ലിംങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതിയുടെ പുറത്ത് അരങ്ങേറിയതാണ് ഗുജറാത്ത് വംശഹത്യയെന്ന് ഡോക്യുമെന്‍ററി പറയുന്നു.

ഗുജറാത്ത് വംശഹത്യയെ കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ പ്രത്യേക സംഘത്തെ ഗുജറാത്തിലേക്ക് അയച്ചുവെന്നും 2001-2006 കാലത്തെ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജാക് സ്ട്രോ ഡോക്യുമെന്‍ററിയിൽ പറയുന്നു. അന്വേഷണ സംഘം സർക്കാറിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ പിൻവലിക്കുന്നതിലും തീവ്ര ഹിന്ദുത്വ വാദികളെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതിലും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഒഴിവാക്കാനാകാത്ത പങ്ക് വഹിച്ചുവെന്നും ഡോക്യുമെന്‍ററി ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News