ചര്‍ച്ചയ്ക്ക് തയ്യാര്‍, ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷം വേണം; പാകിസ്താനോട് ഇന്ത്യ

ഇന്ത്യയും പാകിസ്താനുമിടയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാകിസ്താനുമായുള്ള ബന്ധത്തിന് അതിന് ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷമാണ് വേണ്ടതെന്ന് അരിന്ദം ബാഗ്ച്ചി പറഞ്ഞു.

ഇന്ത്യയുമായി സമാധാനപരമായി മുന്നോട്ട് പോകാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നേരത്തേ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News