ദില്ലിയിൽ വനിതാ കമ്മീഷൻ അധ്യക്ഷക്ക് നേരെയുണ്ടായ അതിക്രമത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള പരിശോധനക്കിടയിൽ ദില്ലിയിൽ വനിത കമ്മീഷൻ അധ്യക്ഷക്ക് നേരെയുണ്ടായ അതിക്രമത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.കുറ്റാരോപിതനെതിരെ ശക്തമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ദില്ലി പൊലീസിന് കത്തയച്ചു.

എയിംസ് ആശുപത്രിക്കു പരിസരത്തുവെച്ചായിരുന്നു ദില്ലി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാളിനുനേരെ അക്രമം ഉണ്ടായത്.ഇന്ന് മൂന്നേക്കാലോടെയാണ് സംഭവം.വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും ദില്ലിയിൽ സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്റിൽ കുറിച്ചിരുന്നു.

കാറിലെത്തിയ ഹരീഷ് ചന്ദ്ര എന്നയാളാണ് വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ അതിക്രമം നടത്തിയത്. ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ കാറിൽ കൈ കുടുങ്ങിയ സ്വാതി മലിവാളിനെ 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു. സംഭവസമയത്ത് പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration