റെയില്‍വേ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കിയ വിഷയത്തില്‍ ഡോ. വി ശിവദാസന്‍ എം പി റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി

കണ്ണൂരില്‍ റെയില്‍വേ ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കിയ വിഷയത്തില്‍ ഡോ. വി ശിവദാസന്‍ എ പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. സ്വകാര്യ വ്യക്തികള്‍ക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായി കണ്ണൂര്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈമാറുന്നത് പിന്‍വലിക്കണമെന്ന് കത്തില്‍ എം പി ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു പ്രധാന റെയില്‍വേ സ്റ്റേഷനാണ് കണ്ണൂര്‍. ആയിരകണക്കിന് യാത്രക്കാരുടെ ആശ്രയമായ സ്റ്റേഷനില്‍ അടിസ്ഥാനസൗകര്യവികസനം പോലും ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് 7.19 ഏക്കര്‍ സ്ഥലം സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. കണ്ണൂര്‍ നഗരത്തിലെ റോഡ് വികസനത്തെയും ഈ നീക്കം ബാധിക്കുമെന്നും എം പിയുടെ കത്തില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News