6 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി; പ്രതിക്ക് 8 വർഷം കഠിനതടവും 35,000 രൂപ പിഴയും

6 വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 8 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കളമശ്ശേരി ഐശ്വര്യ നഗർ കൊല്ലമുറി വീട്ടിൽ രമേശനെയാണ് (65) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി കെ.സോമൻ ശിക്ഷിച്ചത്. 2019 ജനുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് . കുട്ടിയെ മിഠായി നൽകി വശീകരിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗിക അതിക്രമത്തന് ഇരയാക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഭയന്നുപോയ കുട്ടി കാര്യങ്ങൾ വീട്ടിൽ അറിയിച്ചതോടെയാണ് കേസായത് . തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാനിമ പ്രകാരവും, പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത് .പിഴത്തുക ഇരയായ കുട്ടിക്ക് നൽകുവാനും കോടതി നിർദേശിച്ചു. കുട്ടിയുടെ മുത്തച്ഛൻറെ പ്രായമുള്ള പ്രതി തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് കുട്ടിക്കെതിരെ ഇത്തരത്തിലുള്ള അതിക്രമത്തിന് മുതിർന്നതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തിൽ നിരീക്ഷിച്ചു. കളമശ്ശേരി സി. ഐ. പി . ആർ. സന്തോഷാണ് പ്രതിക്കെതിരെ കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി . എ . ബിന്ദു , അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News