കോളേജിൽ ബുർഖക്ക് വിലക്ക്; ബുർഖക്കെതിരെ പ്രതിഷേധിക്കുന്നവരെ ഉടുതുണിയില്ലാതെ നടത്തണം: സമാജ്‌വാദി പാർട്ടി നേതാവ്

ബുർഖയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സമീറുള്ള ഖാൻ. മൊറാദാബാദിൽ ബുർഖ ധരിച്ച് എത്തിയ മുസ്ലീം വിദ്യാർത്ഥിനികളെ അധികൃതർ കോളേജിൽ പ്രവേശിപ്പിക്കാത്ത സംഭവത്തിലാണ് സമാജ്വാദി പാർട്ടി നേതാവിൻ്റെ പ്രസ്താവന.

മൊറാദാബാദ് ഹിന്ദു കോളജിൽ കോളജ് യൂണിഫോം ധരിച്ചവരെ മാത്രമേ ക്യാമ്പസിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് അധികൃതർ അറിയിച്ചത്.
ബുർഖ ധരിച്ചവരെ കോളജിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ഗെയ്റ്റിന് പുറത്തുവെച്ച് അഴിക്കാൻ ആവശ്യപ്പെട്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് കോളജിലെത്തിയ വിദ്യാർഥികളെ അധികൃതർ തടഞ്ഞത്. ഇതുവരെ കോളജിൽ ബുർഖ ധരിക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല.വിലക്ക് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി വിദ്യാർത്ഥികളും തീരുമാനത്തിനെതിരെ എതിർപ്പുമായി രംഗത്തുണ്ട്.

കോളേജിൽ ബുർഖ നിരോധിക്കുന്നത് തീർത്തും തെറ്റായ കാര്യമാണ്. വിദ്യാർത്ഥികൾക്ക് ബുർഖ ധരിക്കണമെന്നാണ് ആഗ്രഹമെങ്കിൽ അവരങ്ങനെ ചെയ്യണം. അത് നിരോധിക്കുന്നത് ശരിയല്ല. അങ്ങനെ ആർക്കെങ്കിലും ഇത് നിരോധിക്കണമെന്ന് തോന്നിയാൽ അവരെ പൊതുനിരത്തിലൂടെ നഗ്നരാക്കി നടത്തണം. അപ്പോഴേ മുഖം മറയ്ക്കാത്തതിന്റെ ബുദ്ധിമുട്ട് അവർക്ക് മനസിലാകൂ എന്നും വിഷയത്തിൽ സമീറുള്ള ഖാൻ പ്രതികരിച്ചു.

സ്വയം മറയ്ക്കുക എന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഗ്രാമങ്ങളിൽ പോയാൽ നമ്മുടെ അമ്മമാരും സഹോദരിമാരും മുഖം മറച്ച് നടക്കുന്നത് കാണാനാകും. നഗ്നരാക്കി നടത്തിക്കുന്നത് കുറ്റമാണെങ്കിൽ മുഖം മൂടാൻ അനുവദിക്കാത്തതും കുറ്റം തന്നെയാണെന്നാണ് സമീറുള്ള ഖാൻ ചൂണ്ടിക്കാട്ടി.

ഹിജാബും ബുർഖയും വിലക്കി കോളജ് മാനേജ്‌മെന്റ് രംഗത്തെത്തിയതോടെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സമാജ്‌വാദി ഛാത്ര സഭ രംഗത്തെത്തി. കോളജ് ഡ്രസ് കോഡിൽ ഹിജാബും ബുർഖയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഛാത്ര സഭ മാനേജ്‌മെന്റിന് നിവേദനം നൽകി.

കോളജിൽ നിശ്ചിത ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അത് ലംഘിക്കുന്നവരെ ഒരു കാരണവശാലും ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്നും കോളജിൽ പ്രൊഫസറായ ഡോ എപി സിംഗ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration