എടിഎം മെഷീനുകളിൽ കൃത്രിമം കാട്ടി പണം തട്ടുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പാലക്കാട് മണ്ണാർക്കാട് പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ പ്രവീൺകുമാർ, ദിനേഷ് കുമാർ, സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്.
കേരളത്തിലെ എടിഎമ്മുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയത്. കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയും മെഷീനിൽ നിന്നും പുറത്തു വരുന്ന സമയം പൂർണമായും പുറത്ത് വരാൻ അനുവദിക്കാതെ സെൻസറിംഗ് സംവിധാനത്തെ കബളിപ്പിക്കുന്നതുമാണ് രീതി. പണം പുറത്തുവരുന്നതോടെ സ്ലോട്ട് അമർത്തിപ്പിടിച്ച് പണം വലിച്ചെടുക്കുകയാണ് പ്രതികൾ ചെയ്യുന്നത്.
തുടർന്ന് അക്കൗണ്ടുള്ള ബാങ്കിൽ പോയി പണം ലഭിച്ചില്ലെന്ന പരാതി നൽകും. പണം നഷ്ടമാകുന്നത് ഫ്രാഞ്ചൈസികൾക്കായതിനാൽ പുറത്തറിയില്ല. സംഘത്തിൽ നിന്ന് 38 ATM കാർഡുകൾ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here