പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ കാണാതായി. അഞ്ചാം നമ്പര്‍ ടേബിളില്‍ എണ്ണിയ സാധുവായ 482 വോട്ടുകളാണ് കാണാതായത്. സബ് കളക്ടര്‍ ഹൈക്കോടതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിച്ചപ്പോള്‍ തന്നെ സീലുകള്‍ പൊട്ടിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അസാധു വോട്ടുകളെ കുറിച്ചാണ് തർക്കം എന്നതിനാൽ സാധുവായ വോട്ടുകൾ കാണാതായത് തെരഞ്ഞെടുപ്പ് കേസിനെ ബാധിക്കില്ലെന്നാണ് സൂചന.
പെരിന്തല്‍മണ്ണയില്‍ സബ്ട്രഷറിയില്‍ സൂക്ഷിച്ച തപാല്‍ വോട്ടുകളടങ്ങിയ പെട്ടി നേരത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്നും പെട്ടി കണ്ടെടുത്തിരുന്നു. ഈ പെട്ടിലിയുള്ള 482 സാധുവോട്ടുകളടങ്ങിയ ഒരു കെട്ട്ബാലറ്റാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് സബ് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇവ ടേബിള്‍ നമ്പര്‍ അഞ്ചിലെ ബാലറ്റുകളാണ്. നിലവില്‍ ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നു ലഭിക്കുമ്പോള്‍ തന്നെ സീലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .
അതേസമയം, തപാല്‍ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്റര്‍ കൃത്യമായി ലഭിച്ചിട്ടുണ്ട് എന്ന കാര്യവും ഈ റിപ്പോര്‍ട്ടിലുണ്ട്. അസാധുവാണെന്ന് കണ്ടെത്തിയ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളെ സംബന്ധിച്ചാണ് ഹൈക്കോടതിയിൽ തർക്കം നിലവിലുള്ളത്. കാണാതായത് സാധുവായ വോട്ടുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അസാധു വോട്ടുകളെ കുറിച്ചാണ് തർക്കം എന്നതിനാൽ സാധുവായ വോട്ടുകൾ കാണാതായത് തെരഞ്ഞെടുപ്പ് കേസിനെ ബാധിക്കില്ലെന്നാണ് സൂചന. നിലവില്‍ തെരഞ്ഞെടുപ്പിനെതിരെ പരാതി ഉന്നയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഹർജി കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here