മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന അമ്മക്ക് ദാരുണാന്ത്യം

മകനൊപ്പം സഞ്ചരിക്കുമ്പോൾ ബൈക്കിൽ നിന്നും തെറിച്ച് വീണ അമ്മ ടോറസ് ലോറിയുടെ അടിയിൽപ്പെട്ടു മരിച്ചു.കോട്ടയം വെള്ളുത്തുരുത്തി കുഴിമറ്റം പള്ളിയ്ക്കു സമീപമാണ് സംഭവം. ബൈക്കിൽനിന്നു തെറിച്ചു വീണ വീട്ടമ്മയുടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു.. കുഴിമറ്റം കാവാട്ട് ഹൗസിൽ അശ്വതിയാണ്(55) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മകനായ കുഴിമറ്റം കാവാട്ട് ഹൗസിൽ വിഷ്ണു രാജുവിനെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം ഞാലിയാകുഴി പരുത്തുംപാറ റൂട്ടിൽ വെള്ളുത്തുരുത്തി ക്‌നാനായ പള്ളിയ്ക്കു സമീപത്ത് കുഴികണ്ട് ബൈക്ക് വെട്ടിച്ചു മാറ്റുന്നതിനിടയിലാണ് അപകടം. അശ്വതിയുടെ മൃതദേഹം പൊലീസ് എത്തി ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News