ക്രിസ്ത്യൻ സമുദായത്തെ സ്വാധീനിക്കാൻ പുതിയ തന്ത്രവുമായി ബിജെപി

2023ലെ വിഷുവിന് കേരളത്തിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബിജെപി പ്രവർത്തകർ വിരുന്നൂട്ടുമെന്ന് ബിജെപി സംസ്ഥാന പ്രഭാരിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവേദ്ക്കർ.സ്വന്തം വീടുകളിൽ ബിജെപി ക്രിസ്ത്യൻ കുടുംബങ്ങൾ വിരുന്നൊരുക്കുമെന്ന് ദില്ലിയിൽ മലയാളി മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.കേരളത്തിൽ മുന്നേറ്റമുണ്ടാക്കാൻ എൻഡിഎ പു:നസംഘടനക്കായി വിവിധ പാർട്ടികളുമായി ചർച്ചകൾ നടത്തിവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിൽ 36 ശതമാനത്തിന്റെ പിന്തുണയുണ്ടായിട്ടും 12 ശതമാനം വോ​ട്ടുവിഹിതമേ നേടാൻ കഴിഞ്ഞുള്ളു. വൈകാതെ കേരളത്തിൽ പാർട്ടി ഒരു ഒഴിവാക്കാൻ കഴിയാത്ത ശക്തിയാകും. കേരളം കൂടുതൽ വികസനം അർഹിക്കുന്നുണ്ട്. കേന്ദ്രസർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രത്യേക ക്യാമ്പയിൻ രണ്ട് മാസത്തിനകം സംസ്ഥാനത്ത് പൂർത്തിയാക്കുമെന്നും ജാവ്ദേക്കർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News