ബ്രിജ് ഭൂഷനെതിരായ ലൈംഗികാരോപണം; ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു. സമരം നടത്തുന്ന ഗുസ്തി താരങ്ങളുമായി കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. നാലര മണിക്കൂര്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.

സാക്ഷീ മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട്, രവി ദാഹിയ എന്നിവരാണ് സമരത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്ന് വീണ്ടും മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തീരുമാനമായില്ലെങ്കില്‍ പൊലീസിനെ സമീപിക്കുമെന്ന് താരങ്ങള്‍ പറഞ്ഞു. ഇതിനിടയില്‍ ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രസിഡന്റ് പി ടി ഉഷ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration