നിക്ഷേപ തട്ടിപ്പില്‍ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് കോടതിയിലേക്ക്. ജമൈക്കയില്‍ സ്റ്റോക്സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ നിക്ഷേപിച്ച 100 കോടിയിലധികമാണ് താരത്തിന് നഷ്ടമായത്. മൂന്ന് ഒളിമ്പിക്‌സുകളിലായി എട്ടു സ്വര്‍ണ്ണമെഡലുകള്‍, വേഗവേദികളിലെല്ലാം മിന്നും താരം, തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡുകള്‍ അനവധി. പക്ഷെ, ഈ ജമൈക്കന്‍ ഇതിഹാസമിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് നിക്ഷേപ തട്ടിപ്പിലൂടെ നഷ്ടമായ ശതകോടികളുടെ കഥകളിലാണ്.
ജമൈക്കയിലെ കിങ്സ്റ്റണ്‍ സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച 100 കോടിയോളം രൂപയാണ് സൂപ്പര്‍ താരത്തിന് നഷ്ടമായത്. ഇനി 12,000 ഡോളര്‍ മാത്രമാണ് താരത്തിന്റെ അക്കൗണ്ടിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ട്രാക്കില്‍ നിന്നും വിടപറഞ്ഞ ശേഷം ഉപയോഗിക്കാനായി മാറ്റിവച്ച തുകയാണ് നഷ്ടമായത്. കമ്പനി പണം തിരികെ നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബോള്‍ട്ടിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.
2012ല്‍ പണം നിക്ഷേപിച്ച ബോള്‍ട്ട് പിന്നീടിതുവരെ പണം പിന്‍വലിച്ചിരുന്നില്ല. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് ബോള്‍ട്ടിന്റെ പണം തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ പ്രോട്ടോക്കോളുകള്‍ ശക്തിപ്പെടുത്തുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ജമൈക്കന്‍ പൊലീസും അന്വേഷണം തുടങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here