ഹൃദയാഘാതം; എട്ടാം ക്ലാസുകാരി സ്‌കൂളില്‍ മരിച്ചു

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഗുജറാത്തിലെ രാജ്കോട്ടില്‍ ആണ് സംഭവം. റിയ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള പതിവ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പെണ്‍കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു.

പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രം നേര്‍ത്തതായിരുന്നു. ശൈത്യകാലത്ത് ശരീരത്തെ ചൂടാക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടാകണമെന്നും ഇത് ഹൃദയാഘാതത്തിന് മുമ്പ് രക്തം കട്ടപിടിക്കാന്‍ ഇടയാക്കിയിരിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം, സംഭവത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യാനുസരണം കട്ടിയുള്ള വസ്ത്രം ധരിക്കാമെന്ന് അറിയിക്കുകയും ചെയ്തു.

സ്‌കൂളുകള്‍ നിര്‍ദേശിച്ച വസ്ത്രം വിദ്യാര്‍ഥികള്‍ ധരിക്കേണ്ടതില്ലെന്നായിരുന്നു നേരേത്ത സര്‍ക്കാര്‍ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News