തപാൽ ബാലറ്റുകൾ കാണാതായ സംഭവം;തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി

പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽ ബാലറ്റുകൾ കാണാതായ സംഭവം സംഭവം ഞെട്ടലുണ്ടാക്കുന്നതാണ് എന്ന് ഇടതു മുന്നണി സ്ഥാനാർത്ഥി കെപിഎം മുസ്തഫ.നിലവില്‍ തെരഞ്ഞെടുപ്പിനെതിരെ പരാതി ഉന്നയിച്ച് മുസ്തഫയുടെ ഹർജി കോടതിയില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.കേസ് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും വാർത്തആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും എൽഡിഎഫ് സ്ഥാനാർത്ഥി വ്യക്തമാക്കി.

ബാലറ്റ് പെട്ടിയുടെ സുരക്ഷിതത്വം സംബന്ധിച്ച് തുടക്കം മുതൽ സംശയമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതിൽ ഇനി വിശ്വാസമില്ല.348 തപാൽ വോട്ടുകൾ എണ്ണിയാൽ എൽഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട് എന്നും ഇടത് സ്ഥാനാർത്ഥി അവകാശപ്പെട്ടു.കേസ് ഇല്ലാതായാൽ നഷ്ടം ഇടതുപക്ഷത്തിനാണെന്നും മുസ്തഫ പ്രതികരിച്ചു.

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ അഞ്ചാം നമ്പര്‍ ടേബിളില്‍ എണ്ണിയ സാധുവായ 482തപാല്‍ വോട്ടുകളാണ് കാണാതായത്.അസാധു വോട്ടുകളെ കുറിച്ചാണ് തർക്കം എന്നതിനാൽ സാധുവായ വോട്ടുകൾ കാണാതായത് തെരഞ്ഞെടുപ്പ് കേസിനെ ബാധിക്കില്ലെന്നാണ് സൂചന.

സബ് കളക്ടര്‍ ഹൈക്കോടതയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച റിപ്പോർട്ടിലാണ് തപാൽ വോട്ടുകൾ കാണാതായതിനെപ്പറ്റി വ്യക്തമാക്കുന്നത്. സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിച്ചപ്പോള്‍ തന്നെ സീലുകള്‍ പൊട്ടിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

പെരിന്തല്‍മണ്ണയില്‍ സബ്ട്രഷറിയില്‍ സൂക്ഷിച്ച തപാല്‍ വോട്ടുകളടങ്ങിയ പെട്ടി നേരത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്നും പെട്ടി കണ്ടെടുത്തു. ഈ പെട്ടിലിയുള്ള 482 സാധുവോട്ടുകളടങ്ങിയ ഒരു കെട്ട്ബാലറ്റാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് സബ് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിലവില്‍ ജോയിന്‍റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നു ലഭിക്കുമ്പോള്‍ തന്നെ സീലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .

അതേസമയം, തപാല്‍ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്റര്‍ കൃത്യമായി ലഭിച്ചിട്ടുണ്ട് എന്ന കാര്യവും ഈ റിപ്പോര്‍ട്ടിലുണ്ട്. അസാധുവാണെന്ന് കണ്ടെത്തിയ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളെ സംബന്ധിച്ചാണ് ഹൈക്കോടതിയിൽ തർക്കം നിലവിലുള്ളത്. കാണാതായത് സാധുവായ വോട്ടുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News