രാജ്യ തലസ്ഥാനത്ത് ഖാലിസ്ഥാൻ അനുകൂല പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വികാസ്‌പുരി, ജനക്പുരി, പശ്ചിമ വിഹാർ, പീരഗർഹി, പശ്ചിമ ദില്ലിയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദില്ലി പോലീസിന്റെ ഭീകരവിരുദ്ധ വിഭാഗവും അന്വേഷണത്തിൽ പങ്കാളികളാകും എന്നാണ് റിപ്പോർട്ടുകൾ. “സിഖ് ഫോർ ജസ്‌റ്റിസ്”, “ഖാലിസ്ഥാനി സിന്ദാബാദ്”, “റഫറണ്ടം 2020” എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.
റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സൽ കർത്തവ്യപഥിൽ നടക്കുന്നതിനാൽ ദില്ലിയിൽ കനത്ത സുരക്ഷ എർപ്പെടുത്തി.കർത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങളിൽ അട്ടിമറി വിരുദ്ധ പരിശോധന നടത്തുമെന്ന് ദില്ലി പൊലീസ് അറിയിച്ചു. ജനുവരി 23ന് അവസാനഘട്ട ഫുൾ ഡ്രസ് റിഹേഴ്‌സലുകൾ നടത്തും, ഇതിനായി ജനുവരി 22 ന് വൈകുന്നേരം 6:30 മുതൽ ജനുവരി 23ന് ഉച്ചയ്ക്ക് 1 വരെ കർത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങൾ അടച്ചിടാനാണ് പൊലീസ് നിർദ്ദേശം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here