ഐലീഗ്; ഗോകുലം കേരളയും റിയല്‍ കശ്മീരും ഇന്ന് നേര്‍ക്കുനേര്‍

ഐലീഗില്‍ ഗോകുലം കേരള എഫ്.സിയും റിയല്‍ കശ്മീരും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 4.30നാണ് മത്സരം. മഞ്ചേരിയിലെ മത്സരത്തില്‍ ട്രാവു എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വി നേരിട്ട നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഐലീഗിലേക്ക് തിരിച്ചുവരാന്‍ ഇന്നത്തെ വിജയം അനിവാര്യമാണ്.

11 മത്സരങ്ങളില്‍ നിന്നായി 18 പോയന്റുമായി അഞ്ചാംസ്ഥാനത്താണ് നിലവില്‍ മലബാറിയന്‍സ്. കോഴിക്കോട് അഞ്ച് ഹോം മത്സരങ്ങളാണ് പൂര്‍ത്തിയാകാനുള്ളത്. ആറ് എവേമാച്ചുകളും ഐലീഗ് ഈ സീസണില്‍ ബാക്കിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News