പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട തിരുവല്ല നെടുമ്പ്രം പഞ്ചായത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലായി മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാവും പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ഒരു കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വൈലന്‍സ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദ്രുതകര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രോഗബാധിത പ്രദേശങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തി മുഴുവന്‍ വളര്‍ത്തു പക്ഷികളേയും ദയാവധം നടത്തി സംസ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here