പാലില്‍ വെള്ളം ചേര്‍ക്കുന്നതൊക്കെ നമ്മുടെ നാട്ടില്‍ സ്വാഭാവികമായും കണ്ടുവരുന്ന കാഴ്ചകളാണ്. എന്നാല്‍ അതിന്റെ പേരില്‍ കേസും കോടതിയും ശിക്ഷയുമൊക്കെ ആയാല്‍ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ… അതേ അവസ്ഥയാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ സംഭവിച്ചിരിക്കുന്നത്.
പാലില്‍ വെള്ളം ചേര്‍ത്തെന്ന പരാതിയില്‍ 32 വര്‍ഷത്തിനു ശേഷം ശിക്ഷ വിധിച്ച് കോടതി. പാലില്‍ വെള്ളം ചേര്‍ത്തു വിറ്റ ഹര്‍ബീര്‍ സിങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പാല്‍ വില്‍പ്പനക്കാരന് കോടതി ആറു മാസം തടവും അയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്.
1990 ഏപ്രില്‍ 21നാണ് ഹര്‍ബീര്‍ സിങ്ങിന് എതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹര്‍ബീറിന്റെ കടയില്‍നിന്നു കണ്ടെടുത്ത പാല്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഫുഡ് ഇന്‍സ്പെക്ടര്‍ സുരേഷ് ചന്ദ് ആണ് പരാതി നല്‍കിയത്. പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെന്നായിരുന്നു പരിശോധനാ ഫലം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here