ഗാഢമായ പ്രണയം; പുതപ്പിനെ വിവാഹം ചെയ്ത് യുവതി;വൈറല്‍

ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. അങ്ങനെ ഒരു പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പുതപ്പിനെ വിവാഹം ചെയ്ത യുവതിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. യുകെയിലാണ് സംഭവം. 49കാരിയായ പാസ്‌കല്‍ സെലിക്കാണ് സ്‌നേഹം മൂലം തന്റെ പുതപ്പിനെ വിവാഹം ചെയ്തത്. ഒരു വര്‍ഷം മുമ്പായിരുന്നു പാസ്‌കലും പുതപ്പും തമ്മിലുള്ള വിവാഹം നടന്നതെങ്കിലും സോഷ്യല്‍ മീഡിയ സംഭവം ഏറ്റെടുക്കുന്നത് ഇപ്പോഴാണെന്ന് മാത്രം.

കളര്‍ ബള്‍ബുകളുടെയും ലൈറ്റുകളുടെയും അകമ്പടിയോടെ ക്യൂട്ട് ഗൗണ്‍ അണിഞ്ഞ് എത്തുന്ന വധുവിനെയും, പതുപതുപ്പുളള വെളുത്ത പുതപ്പിനെയും വീഡിയോയില്‍ കാണാം. വധുവിന്റെ കാമുകന്റെയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. താനും പുതപ്പും തമ്മില്‍ വളരെ ദൈര്‍ഘ്യമേറിയതും ആഴത്തിലുമുള്ള വിശ്വസ്തമായ ബന്ധമാണെന്നും അത് തനിക്കു വേണ്ടി എപ്പോഴും കാത്തിരിക്കുമെന്നും പാസ്‌കല്‍ സെലിക് പറയുന്നു.

താനും പുതപ്പുമായുള്ള ബന്ധം തന്റെ കാമുകനായ ജോണിക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും തന്റെ പുതപ്പിനോട് കാമുകന്‍ ഇതുവരെ അസൂയ കാണിച്ചിട്ടില്ലെന്നും പാസ്‌കല്‍ പറയുന്നു. വളരെ ആഡംബരമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഫിറ്റ്സ്ജെറാള്‍ഡ് എന്ന ഇവന്റ് ഓര്‍ഗനൈസറുടെ സഹായത്തോടെയായിരുന്നു വിവാഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News