3 വയസ്സുകാരിയെ കൊന്ന് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു;  അമ്മയും കാമുകനും അറസ്റ്റില്‍

മൂന്ന് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ കുട്ടിയുടെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയായിരുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

മരിച്ച കുഞ്ഞിന്റെ അമ്മ സുനിതയും കാമുകന്‍ സണ്ണിയുമാണ് അറസ്റ്റിലായത്. റെയില്‍വേ ട്രാക്കില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി സ്വന്തം അമ്മയാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സുനിത കുറ്റസമ്മതം നടത്തുകയായിരുന്നു.

മകള്‍ മൂന്ന് വയസുകാരി കിരണിനെ സുനിത കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും സണ്ണിയുടെ സഹായത്തോടെ ബെഡ്ഷീറ്റ് കൊണ്ട് മൃതദേഹം പൊതിയുകയുമായിരുന്നു. തുടര്‍ന്ന് ശ്രീഗംഗാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയ ശേഷം ആരും കാണാതെ മൃതദേഹം വലിച്ചെറിയുകയായിരുന്നു.

ഒരു പാലത്തില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം കനാല്‍ ലക്ഷ്യമാക്കി വലിച്ചെറിഞ്ഞെങ്കിലും കനാലില്‍ വീഴാതെ മൃതദേഹം ട്രാക്കിലാണ് വീണത്. ഇതാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചതും. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന സുനിത കഴിഞ്ഞ കുറെ നാളുകളായി സണ്ണിയ്ക്കൊപ്പമാണ് കഴിയുന്നത്. അഞ്ചുകുട്ടികളാണ് സുനിതയ്ക്ക് ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News