അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ക്രൂരത

തൃശൂര്‍ പാവറട്ടിയില്‍ അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത. പത്തും നാലും വയസ്സുള്ള കുട്ടികളെ അമ്മയുടെ മൃതദേഹം കാണിക്കില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍. കേണപേക്ഷിച്ചിട്ടും ഭര്‍തൃവീട്ടുകാര്‍ വഴങ്ങുന്നില്ലെന്ന് ആശയുടെ കുടുംബം പറഞ്ഞു.

ജനുവരി 12നാണ് നാട്ടികയിലെ ഭര്‍തൃവീട്ടില്‍ കുന്നിക്കുരു കഴിച്ച് ആശ ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആദ്യം ദയ ഹോസ്പിറ്റലിലും പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് ആശയുടെ മരണം സ്ഥിരീകരിക്കുന്നത്.

മകളുടെ മൃതദേഹം സ്വന്തം വീടായ പാവറട്ടിയില്‍ കൊണ്ടുവന്നതിനു ശേഷം ഭര്‍തൃവീട്ടില്‍ എത്തിക്കാം എന്ന ആവശ്യകത ആശയുടെ വീട്ടുകാര്‍ സൂചിപ്പിച്ചിരുന്നു. ഇതാണ് ആശയുടെ ഭര്‍തൃവീട്ടുകാരെ പ്രകോപിപ്പിച്ചത്.

കുന്നിക്കുരു കഴിച്ച് മകള്‍ ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനം മൂലമാണെന്ന്  ആശയുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. ഭര്‍ത്താവായ സന്തോഷുമായി യാതൊരു പരിഭവവും പിണക്കവും ഉണ്ടായിരുന്നില്ലെന്ന് പറയുമ്പോഴും സന്തോഷിന്റെ വീട്ടുകാര്‍ ആശയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ആശയുടെ വീട്ടുകാര്‍ വ്യക്തമാക്കുന്നു.

ആശയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മറ്റ് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ആശയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News