ദക്ഷിണ കൊറിയയില്‍ തീപിടുത്തം; 60 വീടുകള്‍ കത്തിനശിച്ചു

ദക്ഷിണ കൊറിയയിലെ തെക്കന്‍ സോളിലെ ഗുര്‍യോംഗ് ഗ്രാമത്തിലുണ്ടായ തീപിടുത്തത്തില്‍ 60ഓളം വീടുകള്‍ കത്തിനശിച്ചു. സംഭവസ്ഥലത്തു നിന്ന് 500ലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ആറരയ്ക്കാണ് തീപിടുത്തമുണ്ടായത്. ആദ്യം തീപിടുത്തമുണ്ടായത് പ്ലാസ്റ്റിക് ഷീറ്റുകളും പ്ലൈവുഡും ഉപയോഗിച്ച് നിര്‍മിച്ച ഗ്രാമത്തിലെ ഒരു വീട്ടിലാണ്. തുടര്‍ന്ന് അടുത്തടുത്ത വീടുകളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News