കള്ളുഷാപ്പുകളുടെ വില്‍പ്പന ലേലം ഇനിമുതല്‍ ഓണ്‍ലൈനില്‍

കള്ളുഷാപ്പുകളുടെ വില്‍പ്പന ലേലം ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി. നിലവില്‍ വലിയ ഹാളുകളും മറ്റും വാടകയ്‌ക്കെടുത്താണ് ലേലം നടക്കാറുള്ളത്. എന്നാല്‍  വില്‍പ്പന ലേലം ഓണ്‍ലൈന്‍ ആവുന്നതോടെ ഹാളിനും സൗകര്യങ്ങള്‍ക്കുമുള്ള ചെലവുകളൊക്കെ ലാഭിക്കാന്‍ കഴിയും.

എക്‌സൈസ് ആണ് കള്ളുഷാപ്പുകളുടെ വില്‍പ്പന ലേലം ഓണ്‍ലൈനിലാക്കി ഉത്തരവിറക്കിയത്. കള്ളുഷാപ്പുകള്‍ വില്‍ക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീര്‍ണതയും വില്‍പ്പനയില്‍ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങള്‍ നേരിടുന്നതിനാലാണ് ഇത്തരം ഒരു തീരുമാനത്തിലേക്കെത്തിയത്. ഇതിനായി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സമര്‍പ്പിച്ച പ്രൊപ്പോസലിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News