ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി 27 ന് പരിഗണിക്കും

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീംകോടതി 27 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെതാണ് തീരുമാനം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരി 27നു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീംകോടതിയില്‍ ഫൈസലിന്റെ അഭിഭാഷകന്‍ കെ.ആര്‍ ശശി പ്രഭു ആവശ്യപ്പെട്ടിരുന്നു. വധശ്രമക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തി 10 വര്‍ഷം തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് എന്‍സിപി നേതാവായ മുഹമ്മദ് ഫൈസലിനെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News