ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വരും: എ വിജയരാഘവന്‍

a vijayaraghavan

ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വരുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കേന്ദ്രഭരണത്തിലുള്ളവരുടെ പങ്ക് പുറത്തു വരാതിരിക്കാനുള്ള ശ്രമം നടന്നു. ഗുജറാത്ത് വംശഹത്യ രാജ്യചരിത്രത്തിലെ ഏറ്റവും വലിയ കളങ്കങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

എത്ര മറച്ചുവെച്ചാലും സത്യം പുറത്തു വരുമെന്നാണ് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ബിബിസി പുറത്ത് കൊണ്ടുവന്ന കാര്യങ്ങളിലൂടെ വ്യക്തമാവുന്നത്. അധികാരമുപയോഗിച്ച് സത്യം മുഴുവന്‍ മറച്ചു വെക്കാന്‍ കഴിഞ്ഞതാണ് ബിജെപിയുടെ വിജയം. ഭരണകൂടത്തെ ഭയപ്പെടുത്തുന്നത് കൊണ്ടാണ് ഇതിനെതിരായി ബിജെപിയും കേന്ദ്ര സര്‍ക്കാരും രംഗത്ത് വരുന്നതെന്നും വിഷയത്തില്‍ എ വിജയരാഘവന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News