ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷയെ കാറില്‍ വലിച്ചിഴച്ച് യുവാവ്

മദ്യലഹരിയില്‍ ദില്ലി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെ 15 മീറ്ററോളം കാറില്‍ വലിച്ചിഴച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. സ്വാതിയെ കാറില്‍ വലിച്ചിഴയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സ്ത്രീസുരക്ഷ നേരിട്ടു ബോധ്യപ്പെടാന്‍ ക‍ഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണിക്ക് പരിശോധനയ്ക്കിറങ്ങിയപ്പോഴായിരുന്നു സംഭവം.

സ്വാതി മലിവാളും വനിതാ കമ്മിഷനിലെ ഉദ്യോഗസ്ഥരും ഒരുമിച്ചാണ് പുലര്‍ച്ചെ പരിശോധനയ്ക്കിറങ്ങിയത്. പരിശോധനയുടെ ഭാഗമായി വഴിയരികില്‍നിന്ന് സ്വാതി മലിവാള്‍ കാര്‍ ഡ്രൈവറുമായി സംസാരിക്കുന്നതും അടുത്തുചെന്ന് അയാളെ പിടികൂടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

സ്വാതി റോഡില്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ വാഹനം നിര്‍ത്തിയ ഡ്രൈവര്‍ കാറില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും സ്വാതി അത് നിരസിച്ചു. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്തെങ്കിലും അയാള്‍ തിരിച്ചെത്തി വീണ്ടും കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സ്വാതി  ഡോറിനു സമീപമെത്തി ഡ്രൈവറെ പിടികൂടാന്‍ ശ്രമിച്ചത്.

പെട്ടന്ന് ഡ്രൈവര്‍ ഡോറിന്റെ ചില്ലുയര്‍ത്തുകയും കയ്യില്‍ ബലമായി പിടിക്കുകയുമായിരുന്നു. ഇതോടെ കൈ ഉള്ളില്‍ കുടുങ്ങിയ സ്വാതിയെ വലിച്ചിഴച്ച് 15 മീറ്ററോളം മുന്നോട്ടുപോയ ശേഷം കാറുമായി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ സംഗം വിഹാര്‍ സ്വദേശി ഹരീഷ് ചന്ദ്രയാണ് (47) അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News