ഇനി ധർമ്മ സെൻസർ ബോർഡ്; സന്യാസിമാരടങ്ങിയ പത്തംഗ സമിതി ചിത്രങ്ങൾ കാണും

ഹിന്ദുത്വ ബിംബങ്ങളെ സിനിമകളിലൂടെയും മറ്റ് ദൃശ്യവൽക്കരണ മാധ്യമങ്ങളിലൂടെയും അപമാനിക്കില്ലെന്ന് ഉറപ്പ് വരുത്താൽ സെൻസർ ബോർഡ് രൂപികരിച്ച് ഹിന്ദു സന്യാസിമാർ.സനാതന ധർമ്മത്തെയും ഹിന്ദു ദൈവങ്ങളെയും അപമാനിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രൂപീകരിച്ച സംവിധാനത്തിന് ‘ധർമ്മ സെൻസർ ബോർഡ്’ എന്നാണ് പേര്.സർക്കാരിനെയും സെൻസർ ബോർഡിനെയും സഹായിക്കുകയാണ് ഇതിൻ്റെ ലക്ഷ്യമെന്നാണ് അവകാശവാദം.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മാഘി മേളയിൽ സന്യാസിമാരും വിവിധ മേഖലകളിൽ നിന്നുള്ളവരും അടങ്ങിയ പത്തംഗ ‘സെൻസർ ബോർഡിനാണ് രൂപം നൽകിയത്. അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ‘ധർമ്മ സെൻസർ ബോർഡിന്‍റെ ചെയർമാൻ.മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് മച്ചാന്ദ, സുപ്രീംകോടതി അഭിഭാഷകൻ പി.എം. മിശ്ര, സ്വാമി ചക്രപാണി മഹാരാജ്, സിനിമ നടി മാനസി പാണ്ഡെ, യു.പി ഫിലിം ഡെവലപ്മെന്‍റ് ബോർഡ് വൈസ് പ്രസിഡന്‍റ് തരുൺ രതി, ക്യാപ്റ്റൻ അരവിന്ദ് സിങ് ബദുവാരിയ, സനാതന ധർമ വിദഗ്ധരായ പ്രീതി ശുക്ല, ഗാർഗി പണ്ഡിറ്റ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ധരംവീർ എന്നിവരാണ് ധർമ്മ സെൻസർ ബോർഡിലെ മറ്റ് 9 അംഗങ്ങൾ. ഈ പത്തംഗ സമിതി ചിത്രങ്ങൾ കണ്ട ശേഷമാണ് തീരുമാനങ്ങൾ സ്വീകരിക്കുന്നത്.

ഹിന്ദു ദൈവങ്ങളെയും സംസ്കാരത്തെയും അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷങ്ങളും സിനിമകളിലുണ്ടോയെന്ന് സെൻസർ ബോർഡ് പരിശോധിക്കും. അത്തരം ദൃശ്യങ്ങളും സംഭാഷണങ്ങളുമുള്ള സിനിമകൾ പ്രദർശിപ്പിക്കുന്നതിനെ എതിർക്കുകയും ചെയ്യുമെന്ന് അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു.

ഹിന്ദുവിരുദ്ധവും വിശ്വാസത്തെ വൃണപ്പെടുത്തുന്നതുമായ സിനിമകൾ പുറത്തിറങ്ങിയാൽ അവ കാണരുതെന്ന് ഹിന്ദു സമൂഹത്തോട് ആഹ്വാനം ചെയ്യും. ആവശ്യമെങ്കിൽ വിവിധ മാർഗങ്ങളിലൂടെയുള്ള മറ്റ് പ്രതിഷേധങ്ങളും നടത്തുമെന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി അറിയിച്ചു.

ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിൽ എത്തുന്ന ബോളിവുഡ് ചിത്രം ‘പത്താൻ’ ആവും ധർമ്മ സെൻസർ ബോർഡ് പരിശോധിക്കുന്ന ആദ്യ സിനിമ. ചിത്രത്തിന്‍റെ ഫസ്റ്റ് ഷോ ബോർഡ് അംഗങ്ങൾ കണ്ട ശേഷമാണ് എതിർക്കണോ വേണ്ടയോ എന്നതടക്കമുള്ള ബാക്കി കാര്യങ്ങളിലേക്ക് നീങ്ങുക. വിലകുറഞ്ഞ പ്രചാരണത്തിന് വേണ്ടി സനാതന ധർമത്തെ അപഹസിക്കുന്ന സിനിമകളും സീരിയലുകളും വെബ് സീരീസുകളും ഇനി അനുവദിക്കില്ലെന്നും അവിമുക്തേശ്വരാനന്ദ് വ്യക്തമാക്കി.

സിനിമകൾ കൂടാതെ ഡോക്യുമെന്‍ററികൾ, വെബ് സീരീസുകൾ, മറ്റ് വിനോദോപാധികൾ എന്നിവയും ധർമ്മ സെൻസർ ബോർഡ് പരിശോധിക്കും. സനാതന ധർമത്തിനെതിരായ ഉള്ളടക്കങ്ങളിൽ നടപടിയെടുക്കും. വിലകുറഞ്ഞ പ്രചാരണത്തിന് വേണ്ടി സനാതന ധർമ്മത്തെ അപഹസിക്കുന്ന സിനിമകളും സീരിയലുകളും വെബ് സീരീസുകളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ധർമ്മ സെൻസർ ബോർഡിന്‍റെ പ്രവർത്തനത്തെ കുറിച്ചും അവിമുക്തേശ്വരാനന്ദ് വിശദീകരിച്ചു. ബോർഡിൻ്റെ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് കണ്ടാൽ സംവിധായകരെയും നിർമാതാക്കളെയും ബന്ധപ്പെട്ട് കാര്യം വിശദീകരിക്കും. എന്നിട്ടാകും നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News