വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവം; ശങ്കര്‍ മിശ്രയ്‌ക്ക് യാത്രാവിലക്കുമായി എയര്‍ ഇന്ത്യ

വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് നാലുമാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. ന്യൂയോര്‍ക്കില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ കഴിഞ്ഞ നവംബര്‍ 26നായിരുന്നു സഹയാത്രികയ്ക്കു നേരെ മൂത്രമൊഴിച്ച സംഭവമുണ്ടായത്.

മദ്യപിച്ചു ലക്കുകെട്ട ഇയാള്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇതുസംബന്ധിച്ച കേസ് ദില്ലി കോടതിയുടെ പരിഗണനയിലാണ്. കേസില്‍ അറസ്റ്റിലായ ശങ്കര്‍മിശ്ര വിചാരണത്തടവുകാരനായി തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News