കെഎസ്ആർടിസി ബസുകളിൽ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് ഏർപ്പെടുത്തിയ സ്റ്റേ തുടരുമെന്ന് സുപ്രിം കോടതി.ബസുകളിൽ പരസ്യം പതിക്കുന്നതുമായി ബന്ധചെട്ട് കെഎസ്ആർടിസി കൈമാറിയ പുതിയ സ്‌കീം പരിശോധിച്ച് വരികയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സ്റ്റേ തുടരാൻ സുപ്രിം കോടതി നിർദ്ദേശിച്ചത്.
സ്‌കീം സംബന്ധിച്ച നിലപാട് അറിയിക്കാൻ ഒരു മാസം കൂടി സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. സർക്കാർ നിലപാട് അറിയിക്കുന്നത് വരെ സ്റ്റേ അത് വരെ തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് മാരായ സൂര്യ കാന്ത്, ജെ കെ മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് സംസ്ഥാന സർക്കാരിന് നിലപാട് അറിയിക്കാൻ കൂടുതൽ സമയം അനുവദിച്ചത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങള്‍ ഇനിമുതല്‍ ബസുകളില്‍ പതിക്കില്ലെന്ന് വ്യക്തമാക്കുന്ന സ്‌കീമാണ് കെഎസ്ആര്‍ടിസി സുപ്രീം കോടതിക്കും സർക്കാരിനും സമർപ്പിച്ചത്.
മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യംപതിക്കുന്നുള്ളുവെന്നും സ്‌കീമില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്‌കീമിനെ കുറിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീം കോടതി തേടിയത്. പരസ്യം പതിപ്പിക്കുന്നത് നിരോധിച്ച ഹൈക്കോടതി ഉത്തരവ് കനത്ത സാമ്പത്തിക നഷ്ടമാണ് മാനേജ്മെന്‍റിന് ഉണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here