ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ്: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സി ബി ഐ വാദം തള്ളി സിബി മാത്യൂസ് , ആര്‍ ബി ശ്രീകുമാര്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കും ഹൈക്കോടി ജാമ്യം അനുവദിക്കുകയായിരുന്നു.

ഒന്നാം പ്രതി എസ്.വിജയന്‍, രണ്ടാം പ്രതി തമ്പി.എസ്. ദുര്‍ഗാദത്ത്, നാലാം പ്രതിയും മുന്‍ ഡി.ജി.പിയുമായ സിബി മാത്യൂസ്, ഏഴാം പ്രതിയും മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുമായ ആര്‍.ബി ശ്രീകുമാര്‍, പതിനൊന്നാം പ്രതിയായ പി.എസ്.ജയപ്രകാശ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ഉപാധികളോടെയാണ് പ്രിതകള്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച ,വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പിന്‍ പ്രതികള്‍ ഹാജരാകണം. പ്രതികള്‍ 27-ന് അന്വേഷണ ഏജന്‍സി മുമ്പാകെ ഹാജരാകണം. കോടതിയുടെ അനുമതി കൂടാതെ രാജ്യം വിടരുത്, ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.  ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News