കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണ ചുമതല ശംഖുമുഖം അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്ക് നല്‍കി. പ്രതാപചന്ദ്രന്റെ മക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കെപിസിസി ട്രഷറര്‍ പ്രതാപചന്ദ്രന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന പരാതിയുമായി മക്കള്‍ രംഗത്തുവന്നത് സംബന്ധിച്ച് കൈരളി ന്യൂസാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ഒടുവിലായി മുഖ്യമന്ത്രിക്ക് പ്രതാപചന്ദ്രന്റെ മക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. ശംഖുമുഖം അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ആദ്യ ഘട്ടത്തില്‍ ഡിജിപിക്കായിരുന്നു മക്കള്‍ പരാതി നല്‍കിയത്. കോണ്‍ഗ്രസില്‍ ഇത് വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടു. മക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിപ്പിച്ചു. പരാതിയില്‍ കൃത്യമായ പരിശോധന നടക്കുമെന്നും അവര്‍ക്ക് ഉറപ്പ് നല്‍കി.
എന്നാല്‍ ആ വാക്ക് പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് മക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കഴിഞ്ഞദിവസം പ്രതാപചന്ദ്രന്റെ മകന്‍ പ്രജിത്ത് കൈരളി ന്യൂസിലൂടെ പരാതി ശരിവയ്ക്കുകയും ചെയ്തു. മരണത്തിന് മുന്‍പ് അച്ഛന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി മക്കള്‍ പരാതിയില്‍ പറയുന്നുണ്ട്. അതിനാല്‍ സമഗ്രമായ അന്വേഷണമാണ് ഇവര്‍ ആവശ്യപ്പെട്ടതും ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here