പട്ടുറുമാല്‍ വീണ്ടും ജനഹൃദയങ്ങളിലേക്ക്; ജനുവരി 25 വരെ അപേക്ഷിക്കാം

മലയാളികള്‍ നെഞ്ചിലേറ്റിയ കൈരളി ടി വിയുടെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ  പട്ടുറുമാല്‍ വീണ്ടും നിങ്ങളിലേക്കെത്തുന്നു. കൈരളി ടി വിയുടെ ജനപ്രിയ റിയാലിറ്റി ഷോ പട്ടുറുമാല്‍ സീസണ്‍ 12 ന്റെ സംപ്രേക്ഷണം ജനുവരി 30 മുതല്‍ ആരംഭിക്കും. സീസണ്‍ 12ന്റെ മത്സരവിഭാഗത്തില്‍ പങ്കെടുക്കുവാന്‍ നിങ്ങള്‍ക്കും അവസരം.

മത്സരവിഭാഗത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി ആദ്യഘട്ട ഓഡീഷന്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നു.  താഴെ പറയുന്ന നിയമാവലികള്‍ പാലിച്ചു ഓഡീഷനില്‍ പങ്കെടുക്കുക.

പ്രായപരിധി – 12നും 28നും ഇടയില്‍ ആയിരിക്കണം

ഓഡrഷനില്‍ പരിഗണിക്കുന്നതിനായി 3 മാപ്പിളപ്പാട്ടുകള്‍ പാടേണ്ടതുണ്ട്
1. മെലഡി
2. ഫാസ്റ്റ് നമ്പര്‍
3. സിനിമയില്‍ വന്ന ഏതെങ്കിലും മാപ്പിളപ്പാട്ടുകള്‍

എല്ലാ പാട്ടുകളും സ്വന്തമായി ഫോണില്‍ വീഡിയോ ആയി റെക്കോര്‍ഡ് ചെയ്തതായിരിക്കണം.

കരോക്കെയോ instruments support ഉപയോഗിക്കുവാന്‍ പാടില്ല. (ആവശ്യമെങ്കില്‍ ശ്രുതി ഉപയോഗിക്കാം ).

Audio editing, mixing അനുവദനീയമല്ല.

YouTube link അനുവദനീയമല്ല

താത്പര്യമുള്ളവര്‍ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജനന തീയതി, മാപ്പിളപ്പാട്ടിലുള്ള താല്പര്യം, അനുഭവപരിചയം തുടങ്ങിയവ കാണിച്ചുകൊണ്ടുള്ള ഒരു ബയോഡേറ്റ ഞങ്ങള്‍ക്ക് അയച്ചുതരുക. ബയോഡേറ്റയും പാട്ടുകളുടെ വീഡിയോയയും 8281892027 എന്ന നമ്പരില്‍ ജനുവരി 25നു മുന്‍പായി വാട്ട്‌സ്ആപ്പ് ചെയ്യുക. പ്രമുഖ ഗൃഹോപകരണ നിര്‍മ്മാതാക്കളായ ഇംപെക്‌സ് ആണ് പട്ടുറുമാലിന്റെ പ്രധാന  സ്‌പോണ്‍സേഴ്‌സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration