ധോണിയിലെ ഉപദ്രവകാരിയായ കാട്ടുകൊമ്പനെ നാളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. വനം വകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി. രജ്ഞിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പി ടി സെവനെന്ന കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നത്. കൊമ്പന്‍ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കാട്ടുകൊമ്പനെ പിടികൂടുന്നതിന് ആവശ്യമായ നടപടികളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുകയാണ്. പാലക്കാട് നിന്നുള്ള 40 അംഗ സംഘത്തിനൊപ്പം വയനാട്ടില്‍ നിന്നെത്തിയ വിദഗ്ധരായ 26 അംഗങ്ങളും ചേര്‍ന്നാണ് കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഒരുങ്ങുന്നത്. തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി രഞ്ജിത്ത് പറഞ്ഞു .
ദൗത്യസംഘത്തിന് സഹായമായി മൂന്ന് കുങ്കിയാനകളെ പാലക്കാട് എത്തിച്ചിട്ടുണ്ട്. ഭരതന്‍ , വിക്രമന്‍ എന്നിവക്കൊപ്പം വയനാട്ടിലെ പിഎംടു എന്ന കാട്ടുകൊമ്പനെ പിടികൂടിയ ദൗത്യത്തില്‍ ഉണ്ടായിരുന്ന സുരേന്ദ്രനെയും ധോണിയില്‍ എത്തിച്ചു. ആനയെ പിടികൂടി മെരുക്കാന്‍ പ്രത്യേകമായ കൂടും സജ്ജീകരിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here