ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വിസ നടപടികള്‍ വേഗത്തിലാക്കാന്‍ യു എസ്. അതിനായി എംബസികളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയില്‍ നിന്നുള്ള യാത്ര വലിയ തോതില്‍ കുറഞ്ഞിരുന്നു.
ഈ സാഹചര്യത്തില്‍ എംബസി ജീവനക്കാരുടെ എണ്ണം അമേരിക്ക കുറയ്ക്കുകയും ചെയ്തിരുന്നു. അതിനുശേഷം വിസയുടെ ഡിമാന്‍ഡ് ഉയരാതിരുന്നതിനാല്‍ പിന്നീട് നിയമനം നടത്തിയില്ല. ഈ സാഹചര്യത്തില്‍ സാധാരണ യാത്രക്കാരും ബിസിനസ് യാത്രക്കാരും യു എസ് വിസക്കായി ഏറെക്കാലം കാത്തിരിക്കേണ്ടിവന്നെന്നുള്ള ആക്ഷേപം നിലനിന്നിരുന്നു.
അതേസമയം, കൊവിഡ് കാലത്തിന് ശേഷം ജനജീവിതം സാധാരണ നിലയിലെത്തിയപ്പോള്‍ എംബസികളിലെ ജീവനക്കാരുടെ കുറവ് യാത്രക്കാരെ വലിയ തോതില്‍ ബാധിച്ചു. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികളുടെ യാത്രയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. അതിനാലാണ് എംബസികളില്‍ കൂടുതല്‍ യാത്രക്കാരെ നിയമിക്കാന്‍ അമേരിക്ക നിര്‍ബന്ധിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here