ഭൂനികുതി അടച്ചില്ല; നടി ഐശ്വര്യ റായ് ബച്ചന് നോട്ടീസ്

ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പിന്റെ നോട്ടീസ്. ഭൂമിയുടെ നികുതി അടച്ചില്ലെന്ന് കാട്ടി മഹാരാഷ്ട്ര സർക്കാരാണ് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി നടി അടച്ചിരുന്നില്ലെന്നും അതിനാലാണ് നടപടിയെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

2009-ല്‍ ഐശ്വര്യ റായ് വാങ്ങിയ ഈ ഭൂമിക്ക് 21,960 രൂപയാണ് നികുതിയായി നൽകാനുള്ളത്. 10 ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിൽ തന്നെ നികുതി അടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട വക്താക്കൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News