ഉള്ളടക്കം വ്യാജമെങ്കില്‍ വാര്‍ത്ത പിന്‍വലിക്കണം; കേന്ദ്രനീക്കം ദുരുപയോഗം ചെയ്യാന്‍ സാധ്യതയെന്ന് വിദഗ്ധര്‍

ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ വാര്‍ത്ത വരുന്നതിന് തടയിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്കിങ് വിഭാഗം വ്യാജമാണെന്ന് കണ്ടെത്തിയ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് വൈകാതെ ചട്ടം വരുമെന്ന റിപ്പോര്‍ട്ടാണ് ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ കരട് രേഖയില്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ കേന്ദ്രത്തിന്റെ ഈ നീക്കം അപകടകരമാകുമെന്നും കേന്ദ്രത്തിന് താത്പര്യമില്ലാത്ത വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്തി അത് പിന്‍വലിക്കാനുള്ള നീക്കം നടക്കുമെന്നും വിദഗ്ധര്‍ പറയുന്നു. സര്‍ക്കാര്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്തിയാല്‍ മാധ്യമസ്ഥാപനങ്ങള്‍ക്കും സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കും അത് നീക്കം ചെയ്‌തേ സാധിക്കു എന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ പോളിസി ഡയറക്ടറായ പ്രതീക് വാഗ്രെ വ്യക്തമാക്കി.

2019ലാണ് പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗം രൂപീകരിക്കുന്നത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഡിപ്പാര്‍ട്ട്‌മെന്റുകളും ബന്ധപ്പെട്ട വാര്‍ത്തകളിലെ കൃത്യത പരിശോധിച്ച് ഉറപ്പാക്കുകയാണ് ഈ വിഭാഗത്തിന്റെ പരസ്യം.

വ്യാജ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കടക്കം പ്രത്യേക വിഭാഗമുണ്ടെങ്കിലും ഇപ്പോഴും തെറ്റായ വിവരങ്ങളും വ്യാജമായി സൃഷ്ടിച്ചെടുക്കുന്ന വാര്‍ത്തകളും നിരവധിയാണ് സാമൂഹ്യമാധ്യമങ്ങളില്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന ചില തെറ്റായ വിവരങ്ങള്‍ വലിയ അപകടങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണമാകാറുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News