വയസ് 80; മാരത്തണില്‍ ഓടിക്കയറി ഭാരതി; വീഡിയോ വൈറല്‍

പ്രായത്തെ വെല്ലുന്ന കരുത്തുമായി 18-മാത് ടാറ്റ മുംബൈ മാരത്തണില്‍ കരുത്തോടെ ഓടിക്കയറി ഭാരതി. 80-ാം വയസ്സിലും ഊര്‍ജ്ജസ്വലതയോടെ മാരത്തണില്‍ പങ്കെടുത്ത ഭാരതി എല്ലാവരിലും കൗതുകമുണര്‍ത്തി. സംഭവമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മാരത്തോണില്‍ ഓടുന്ന ഭാരതിയുടെ ദൃശ്യം, ചെറുമകള്‍ ഡിംപിള്‍ മേഹ്ത ഫെര്‍ണാണ്ടസാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ദൃശ്യം ഇതിനകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മുത്തശ്ശിക്ക് ആശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

55,000 പേരാണ് മാരത്തണില്‍ പങ്കെടുത്തത്. 51 മിനിറ്റ് കൊണ്ട് 4.2 കിലോമീറ്ററാണ് ഭാരതി ഓടിയെത്തിയത്. ‘ഞായറാഴ്ച നടന്ന ടാറ്റ മാരത്തണില്‍ എണ്‍പതുകാരിയായ എന്റെ മുത്തശ്ശി പങ്കെടുത്തത് എല്ലാവര്‍ക്കും പ്രചോദനമാകട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് ഡിംപിള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഭാരതി ഇത് അഞ്ചാം തവണയാണ് മാരത്തണില്‍ പങ്കെടുക്കുന്നത്. താന്‍ എല്ലാ ദിവസവും മാരത്തണില്‍ പങ്കെടുക്കുന്നതിന് പരിശീലിക്കാറുണ്ടെന്നും എന്തുകൊണ്ടാണ് ത്രിവര്‍ണ പതാക കയ്യിലേന്തിയെന്ന ചോദ്യത്തിന് ഒരു ഇന്ത്യക്കാരിയായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഭാരതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here